ചെന്നൈ : കള്ളപ്പണം തടയുന്നതിന് ലക്ഷ്യമിട്ട് പ്രധാനമന്ത്രി മോദി കൊണ്ടുവന്ന നോട്ടുനിരോധനം ബാധിച്ചത് സാധാരണകർക്ക് മാത്രമാണന്ന് സാധൂകരിക്കുകയാണ് അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കള്‍ മുന്നേട്ര കഴകം ജനറല്‍ സെക്രട്ടറിയുമായ വി.കെ.ശശികല .രണ്ട് ഷോപ്പിങ് മാളുകള്‍, ഒരു സോഫ്റ്റ്വെയര് കമ്ബനി, ഷുഗര്‍ മില്‍, റിസോര്‍ട്ട്, പേപ്പര്‍ മില്‍, 20 കാറ്റാടിപാടങ്ങള്‍ തുടങ്ങിയവ റദ്ദാക്കിയ നോട്ടുകള്‍ ഉപയോഗിച്ചു ശശികല സ്വന്തമാക്കിയെന്നണ് മദ്രാസ് ഹൈക്കോടതിയില്‍ ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്
രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ശശികലയുടെ അടുത്ത ബന്ധുവിന്റെയും അഭിഭാഷകന്റെയും വീടുകളില്‍ നടന്ന റെയിഡിലാണ് ശശികല അനധികൃതമായി നടത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് ലഭിക്കുന്നത്. അന്വേഷണം ശശികലയ്ക്കു നേരെ തിരിയുമെന്ന് ഉറപ്പായതോടെ രേഖകള്‍ ഇവര്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ കത്തിക്കുന്നതിന് മുന്‍പായി രേഖകളുടെ ഫോട്ടോകള്‍ ഫോണുപയോഗിച്ച് എടുത്തതാണ് തെളിവായത്. ബന്ധുവിന്റെ ഫോണില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇത് വീണ്ടെടുക്കുകയായിരുന്നു. വ്യവസായികളുടെ പേരും തുകയും അടങ്ങിയ ലിസ്റ്റും കണ്ടെടുത്തു. ബിനാമി പേരിലുള്ള ശശികലയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്.