14-കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു, വഴിയില്‍ ഉപേക്ഷിച്ച് കടന്നു; യുവാവ് അറസ്റ്റില്‍
കുളത്തൂപ്പുഴ: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പതിന്നാലുകാരിയെ സ്നേഹംനടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചുകടന്ന യുവാവിനെ പോലീസ് പിടികൂടി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ചിതറ കൊച്ചുകലുങ്ക് ഷെമീര്‍ മന്‍സിലില്‍ ഷെമീറിനെ(32)യാണ് അറസ്റ്റ് ചെയ്തത്.
കുളത്തൂപ്പുഴ ഇന്‍സ്പെക്ടര്‍ എന്‍.ഗിരീഷിന്റെ നേതൃത്വത്തില്‍ ഷെമീറിനെ വീട്ടില്‍നിന്നു പിടികൂടുകയായിരുന്നു. തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരില്‍ ചിതറ, കടയ്ക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ സമാന കേസുകളുള്ളതായി പോലീസ് പറഞ്ഞു.