പുറത്ത് പോകാമെന്ന് അറിയിച്ച ഒരാളെ ചവിട്ടി പുറത്താക്കേണ്ട ആവശ്യമില്ല, അമ്മയിൽ രണ്ട് പക്ഷമില്ലെന്ന് മണിയൻ പിള്ള രാജു
കൊച്ചി: ബലാത്സംഗ കേസിൽ കുറ്റാരോപിതനായ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ ‘അമ്മ’യിൽ രണ്ട് പക്ഷമില്ലെന്ന് നടൻ മണിയൻ പിള്ള രാജു. വിജയ് ബാബു പുറത്ത് പോകാമെന്ന് അറിയിച്ചതാണ്. പുറത്തുപോകുന്നയാളെ ചവിട്ടി പുറത്താക്കേണ്ട കാര്യമില്ലെന്ന് നടൻ പറഞ്ഞു.
ഒരാൾ കുറ്റം ചെയ്തെന്ന് കരുതി അയാളെ ഉടൻ സംഘടനയിൽ നിന്ന് എടുത്തുമാറ്റാൻ കഴിയില്ല. അയാളുടെ വിശദീകരണം കേൾക്കണം. മൂന്ന് ഹിയറിങ്ങുകൾക്ക് വരണം. ഇതെല്ലാം കഴിഞ്ഞ ശേഷമേ നടപടിയെടുക്കാൻ കഴിയൂ. തങ്ങൾക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകരോട് ചോദിച്ചശേഷമാണ് തീരുമാനമെന്ന് മണിയൻ പിള്ള രാജു പറഞ്ഞു.മാലാ പാർവതി ‘അമ്മ’ യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവച്ചു. അവർക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ. സമിതിയിലെ ബാക്കി അംഗങ്ങൾ അമ്മയ്ക്കൊപ്പമാണെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി.