കൊച്ചി : ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമം കര്‍ശനമായി നടപ്പാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇതിന്റെ ബാഗമായി നിയമം ലംഗിക്കുന്ന ഇരുചക്ര വാഹന ഉടമകളുടെ വീട്ടിലേക്ക് പിഴ അടയ്ക്കണമെന്ന് കാണിച്ചുള്ള നോട്ടീസ് അയച്ചു തുടങ്ങി.കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 129ന് വിരുദ്ധമായി ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കേന്ദ്ര മോട്ടോര്‍ വാഹന നിയമ വകുപ്പ് 194-ഡി പ്രകാരം ശിക്ഷാര്‍ഹമാണെന്നും നോട്ടീസില്‍ പറയുന്നു. 500 രൂപ പിഴ ഈടാക്കാനും നിര്‍ദേശിക്കുന്നു. കൂടാതെ പിന്‍സീറ്റില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്ത ദിവസം വാഹനമോടിച്ച ഡ്രൈവറെ ലൈസന്‍സ് സഹിതം ആര് ടി ഓഫീസില്‍ ഹാജരാക്കി വിശദീകരണം നല്‍കാനും നോട്ടീസില്‍ നിര്‍ദേശിക്കുന്നു. അല്ലാത്ത പക്ഷം വാഹന ഉടമക്കെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ അറിയിക്കുന്നു. പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കുന്നത് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു