നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി: മന്ത്രിയുടെ ഗണ്‍മാനെതിരേ കേസ്
തൃപ്രയാര്‍: മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗണ്മാന് സുജിത്തിനെതിരേ വലപ്പാട് പോലീസ് കേസെടുത്തു. സ്ത്രീയുടെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതി. വലപ്പാട് സ്വദേശിനിയുടെ പരാതിയിലാണു കേസെടുത്തത്.
നിലവിലെടുത്ത വകുപ്പുകള്‍ പ്രകാരം ഗണ്‍മാനു സ്റ്റേഷനില്‍നിന്നു ജാമ്യം കിട്ടില്ല. വെള്ളിക്കുളങ്ങര പൊലീസാണു പരാതി അന്വേഷിക്കുന്നത്.
അതേസമയം, പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു സുജിത്തിന്റെ കുടുംബം പ്രതികരിച്ചു.
പരാതിയെത്തുടര്‍ന്നു സുജിത്തിനെ പോലീസ് ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണു കേസെടുത്തത്.