പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായ ഹരിശ്രീ അശോകന്റെ രമണനെയും സലിംകുമാറിന്റെ മണവാളനെയും കടത്തിവെട്ടിയ ദാമുവാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ട്രോള്‍ഗ്രൂപ്പുകള്‍ ഭരിക്കുന്നത്. മമ്മൂട്ടി നായകനായ ഷാഫി ചിത്രം ചട്ടമ്ബിനാട് 2009 ഡിസംബര്‍ 24നാണ് റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്ത് പത്തുവര്‍ഷം കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെയും ട്രോളന്മാരുടെയും ഇഷ്ട കഥാപാത്രമാണ് ദശമൂലം ദാമു.സുരാജ് വെഞ്ഞാറമൂട് അനശ്വരമാക്കിയ ഈ കഥാപാത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇന്നും ചിരി പടര്‍ത്തികൊണ്ടിരിക്കുകയാണ്. പത്തുവര്‍ഷം കഴിഞ്ഞിട്ടും ഇങ്ങനെ ഒരു കഥാപാത്രത്തെ ജനം ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മമ്മൂക്ക അടക്കം ആ കഥാപാത്രത്തെ കുറിച്ചുപറയുമെന്നും സുരാജ് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.”