പ്രാർഥനയ്ക്കെത്തിയ യുവതികളെ അപമാനിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ
മംഗ്ളുറു: ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ തൊക്കോട്ട് ഹുദ ജുമുഅത് പള്ളിയിൽ പ്രാർഥനയ്ക്കെത്തിയ യുവതികളെ അപമാനിച്ചതായി പരാതി. കേസിൽ കാർക്കള പൊലീസ് സ്റ്റേഷൻ പരിധിയിലെ സുജിത് ഷെട്ടിയെ (26) അറസ്റ്റ് ചെയ്തു.
റമദാൻ 27ന്റെ രാവിൽ നടന്ന പ്രത്യേക പ്രാർഥനയ്ക്കിടെ പുലർചെ രണ്ടിന് സ്ത്രീകളുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവ്, തന്റെ കൈയിൽ കയറിപ്പിടിച്ച് അയാളുടെ അശ്ലീല ഭാഗങ്ങൾ പ്രദർശിപ്പിച്ചതായി യുവതിയുടെ പരാതിയിൽ പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന സ്ത്രീകൾക്കും അപമാനം നേരിട്ടതായും മതത്തെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും പരാതിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പിടികൂടുകയായിരുന്നു.