ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്ഡിപിഐ പ്രവര്‍ത്തകനെ കാപ്പ ചുമത്തി ജയിലിലടച്ചു
പേരാവൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്ഡിപിഐ പ്രവര്‍ത്തകനെ കാപ്പ ചുമത്തി ജയിലിലടച്ചു.
എസ്.ഡി.പി.ഐ. പേരാവൂര്‍ നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി ഷമീറിനെ (34) യാണ് പേരാവൂര്‍ എസ്.എച്ച്.ഒ എം.എന്‍. ബിജോയ് കാപ്പ നിയമം ചുമത്തി അറസ്റ്റ്ചെയ്തതും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചതും.
പേരാവൂര്‍, മുഴക്കുന്ന്, ഇരിട്ടി പോലീസ് സ്റ്റേഷനുകളില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷമീറിനെ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റു ചെയ്തത്. മുസ്ലിം ലീഗ് നേതാവ് ഇബ്രാഹിം മുണ്ടേരിയെ ഉള്‍പ്പടെ നാലുപേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയാണ്. മര്‍ദനം, ഭവനഭേദനം തുടങ്ങിയ കേസുകളുമുണ്ട്. അറസ്റ്റില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പേരാവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.