മുസ്ലീം സമുദായത്തിനെതിരായ പി സി ജോർജിന്റെ വിവാദ പ്രസംഗം; കൈകൂപ്പി മകൻ ഷോൺ ജോർജ്
കോട്ടയം: മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം പ്രസംഗം നടത്തിയ മുൻ എം എൽ എ പിസി ജോർജിനെതിരെ പലകോണിൽ നിന്നായി വിമർശനമുയരുകയാണ്. യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതിയും നൽകിയിട്ടുണ്ട്. പ്രസംഗം വിവാദമായിരിക്കെ, കൈകൂപ്പി കൊണ്ടുള്ള ഒരു ഇമോജി ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് മകൻ ഷോൺ ജോർജ്.
ഷോൺ ജോർജിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് പി സി ജോർജിനെതിരെ കമന്റ് ചെയ്തിരിക്കുന്നത്. ജോർജിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് സഹോദര പുത്രനായ വിയാനി ചാർളി നേരത്തെ വ്യക്തമാക്കിയിരുന്നു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി സി ജോർജിന്റെ വിവാദ പ്രസംഗം. മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നവെന്നൊക്കെയാണ് ജോർജ് പറഞ്ഞത്.