കാസർകോട്: എ.കെ.ഒ.എ കാസര്‍ഗോഡ് ജില്ലാസമ്മേളനം നടന്നു.ആധുനിക കാലഘട്ടത്തില്‍ വര്‍ധിച്ചുവരുന്ന നേത്രരോഗങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം ഉണ്ടാക്കാനും,നിര്‍ദരരായ രോഗികള്‍ക്കും സ്കൂള്‍ക്കുട്ടികള്‍ക്കും സൗജന്യ നേത്രപരിശോധന ക്യാമ്പുകളും,സൗജന്യ കണ്ണടവിതരണം നടത്താനും സംഘടന അംഗങ്ങള്‍ക്ക് 5 ലക്ഷംരൂപയുടെ മരണാനന്തര ഫണ്ട് ജില്ലയില്‍ എത്രയും വേഗത്തില്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു.പ്രസിഡന്റ് മുസ്തഫ കാസര്‍ഗോഡ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.യു.തങ്കച്ചന് ഉദ്ഘാടനം ചെയ്തു. സംഘടന ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി സൈമണ്‍ ഫ്രാന്‍സിസ്,ട്രഷറര്‍ കെ.എസ് രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡന്റ് സിറാര്‍ അബ്ദുല്ല,വൈസ് പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി അനീഷ്കുമാര്‍,മുഖ്യരഷാധികാരി മുസ്തഫ കെ,ജോയിന്റ് സെക്രട്ടറിനിസാര് സി എച്ച്, ട്രഷറര്‍ ഷംസുദ്ദീന് സി.കെ,സംസ്ഥാനഎക്സിക്യൂട്ടീവ് സുധീര്‍ബാബു,ഇസ്മയില്‍ സ്.പി,. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് സച്ചുലാല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.സുരേഷ് ബാബു സ്വാഗതവും അനീഷ്കുമാര്‍ നന്ദിയും പറഞ്ഞു.