ന്യൂദൽഹി: രാംലീല മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട പ്രസംഗത്തിനെ പൊളിച്ചടുക്കാൻ രാജ്ഘട്ടിലെ സത്യഗ്രഹസമര വേദിയില്‍ രാഹുല്‍ഗാന്ധിക്ക് വേണ്ടി വന്നത് രണ്ടു വാക്കുകളാണ്.
ബ്രിട്ടീഷുകാര്‍ അടക്കമുള്ളവര്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ രാജ്യം ഒന്നടങ്കം അതിനെ എതിര്‍ത്തതാണ്. എന്നാല്‍ മോദി ഇന്ന് ഒറ്റയ്ക്ക് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ലക്ഷങ്ങള്‍ വിലയുള്ള കോട്ടിട്ട നിങ്ങളെ ജനം വേഷംകൊണ്ട് തിരിച്ചറിഞ്ഞതാണ്. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്ഘട്ടില്‍ നടത്തിയ സത്യഗ്രഹ സമരവേദിയിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.
പൗരത്വ ഭേദഗതി നിയമം ഭരണഘടന ലംഘനമാണെന്ന നിലപാട് ആവര്‍ത്തിച്ചും ഭരണഘടനാമൂല്യങ്ങള്‍ സര്‍ക്കാരിനെ ഓര്മ്മപ്പെടുത്തിയുമായിരുന്നു സത്യഗ്രഹ സമരം. ഭരണഘടനയുടെ ആമുഖം വായിച്ചായിരുന്നു ആരംഭം. ചടങ്ങില്‍ മന്മോഹന് സിങ്, എ.കെ.ആന്റണി എന്നിവര്‍ ആമുഖ വായനയ്ക്ക് തുടക്കം കുറിച്ചു. പ്രവര്‍ത്തകരുടെ വലിയ സംഘവും സത്യഗ്രഹത്തിന്റെ ഭാഗമായി.