സംസ്ഥാനത്ത് ഇന്നും കനത്ത മഴ; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി. എറണാകുളത്തും മലപ്പുറത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയാണ് ലഭിക്കുന്നതെങ്കിലും ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്.മദ്ധ്യ തെക്കൻ ജില്ലകളിൽ മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായേക്കും. തെക്കേ ഇന്ത്യയ്ക്കു മുകളിലെ ന്യുന മർദപാത്തി, കിഴക്ക് പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തിൽ കേരളത്തിൽ ബുധനാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അതേസമയം ഇന്നലെയുണ്ടായ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. താമരശ്ശേരിയിൽ മരങ്ങൾ കടപുഴകി. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു.