സലാലയിലെ പള്ളിയില്‍ കോഴിക്കോട്് സ്വദേശി വെടിയേറ്റു മരിച്ചനിലയില്‍
കോഴിക്കോട്: ഒമാനിലെ സലാലയിലുള്ള പള്ളിയില്‍ കോഴിക്കോട് കക്കറമുക്ക് സ്വദേശിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടംന്തറമ്മല്‍ മൊയ്തീനെ(56)യാണ് വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ളുഹ നിസ്കാരത്തിനെത്തിയപ്പോഴാണ് സംഭവം. മൃതദേഹത്തിനു സമീപത്തുനിന്നു തോക്ക് ലഭിച്ചിട്ടുണ്ട്. 25 വര്‍ഷം മുമ്പാണ് മൊയ്തീന് സലാലയിലേക്കു പോയത്.
അഞ്ചു മാസം മുമ്പു നാട്ടില്‍ വന്നിരുന്നു. നിട്ടംന്തറമ്മല്‍ കുഞ്ഞബ്ദുള്ള മുസ്ല്യാരുടെയും കുഞ്ഞാമി ഉമ്മയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: നാസര്‍ (വെങ്ങളായി എല്‍.പി. സ്കൂള്‍, കണ്ണൂര്‍), ബുഷറ, അഫ്സത്ത് (തണല്‍ ഡയാലിസിസ് സെന്റര്‍ മുയിപ്പോത്ത്). മരുമക്കള്‍: ഷബിന പാണ്ടിക്കോട്, സലാം ഒറ്റപ്പിലാവുള്ളതില്‍ (ഗള്‍ഫ്), ഷംസുദ്ദീന് മലയില്‍ (സി.ആര്.പി.എഫ്).