മുംബൈ: ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസിന്റെ തീരുമാനം റദ്ദാക്കി ശിവസേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. നവി മുംബൈ നെരുലില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായി ആദ്യത്തെ തടങ്കല്‍ കേന്ദ്രം നിര്‍മിക്കാനുള്ള ഫഡ്നാവിസിന്റെ തീരുമാനം റദ്ദാക്കുകയാണെന്നും ബി ജെ പിയുടെ തീരുമാനം അനുസരിക്കണ്ടേ ബാധ്യത തങ്ങൾക്ക് ഇല്ലന്നും ജനുവരി 22 ന് സുപ്രീം കോടതി നിലപാട് അറിഞ്ഞ ശേഷം മാത്രമേ സംസ്ഥാനത്ത് എന്‍.ആര്.സി നടപ്പില്‍ വരുത്തണോ എന്ന് ആലോചിക്കുകയുള്ളൂവെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
ശിവസേന ഭവനില്‍ പാര്‍ട്ടി നേതാക്കളോട് സംസാരിക്കവേയായിരുന്നു തന്റെ സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് ഒരു തടങ്കല്‍ കേന്ദ്രവും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് താക്കറെ വ്യക്തമാക്കിയത്. നിലവില്‍ കേരളം, പഞ്ചാബ്, പശ്ചിമബംഗാള്‍, ഒറീസ,രാജസ്ഥാന്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്‍.ആര്.സി നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.