ഗൾഫിൽ വാട്സാപ്പ് സേവനം തടസപ്പെട്ടതെങ്ങനെ, സേവനങ്ങൾ മുടങ്ങിയതോടെ അന്വേഷണപ്രവാഹം
ദുബായ് : ഗൾഫ് മേഖലയിൽ വാട്സാപ്പ് സേവനങ്ങൾ ഒരു അറിയിപ്പും കൂടാതെ മുടങ്ങിയത് ആശങ്കയ്ക്കിടയാക്കി. ഇന്ന് പുലർച്ചയോടെയാണ് വാട്സാപ്പ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടത്. എന്നാൽ ഗൾഫ് മേഖലയിൽ മാത്രമല്ല ആഗോളതലത്തിൽ വിവിധ ഇടങ്ങളിൽ യൂറോപ്പിലടക്കം വാട്സാപ്പ് സേവനങ്ങളിൽ തടസം നേരിട്ടു എന്നാണ്
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂറോപ്പിൽ പതിനായിരിക്കണക്കിന് പരാതികളാണ് ഉയർന്നത്.
സേവനങ്ങൾ തടസപ്പെട്ടതോടെ ട്വീറ്റിലൂടെ ചില പ്രശ്നങ്ങൾ നേരിടുന്നതായി വാട്സാപ്പ് സ്ഥിരീകരിച്ചു . ഇപ്പോൾ വാട്സാപ്പ് ഉപയോഗിക്കുമ്പോൾ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടാകാം. കാര്യങ്ങൾ വീണ്ടും സുഗമമായി നടക്കാൻ ഞങ്ങൾ ബോധവാന്മാരാണെന്നായിരുന്നു വാട്സാപ്പിൻെറ ട്വീറ്റ്. അരമണിക്കൂറിന് ശേഷം ‘ഞങ്ങൾ തിരിച്ചെത്തി. ഹാപ്പി ചാറ്റിംഗ്!’ എന്ന സന്ദേശവും വാട്സാപ്പ് പങ്കുവച്ചു. എന്നാൽ സാങ്കേതിക തകരാറിന് കാരണം എന്തായിരുന്നു എന്ന് വിശദീകരിക്കാൻ കമ്പനി തയ്യാറായില്ല. മുൻപും വാട്സാപ്പ് സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം വാട്സാപ്പ് ആറ് മണിക്കൂറോളം പ്രവർത്തന രഹിതമായിരുന്നു.