സെക്രട്ടേറിയറ്റിന് മുന്നിൽ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പെട്രോളൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ മൂന്ന് പേർ കസ്റ്റഡിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ സക്കീർ, സലീം, നൗഷാദ് എന്നിവരാണ് ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
പൊലീസ് നോക്കി നിൽക്കെയാണ് മൂന്ന് പേരും ശരീരത്തിലേയ്ക്ക് പെട്രോളൊഴിച്ചത്. പിന്നീട് ആത്മഹത്യാ ഭീഷണി മുഴക്കുകയും ശരീരത്തിൽ തീ കൊളുത്താൻ ശ്രമിക്കുകയും ചെയ്തു. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തുകയും ഇവരുടെ ശരീരത്തിലേയ്ക്ക് വെള്ളമൊഴിക്കുകയും ചെയ്തു. തങ്ങൾക്ക് വധഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്.