കോട്ടയത്ത് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പേരൂർ ചെറുവാണ്ടൂർ സ്വദേശികളായ നവീൻ, അമൽ എന്നിവരാണ് മരിച്ചത്.
മറ്റ് രണ്ട് സുഹൃത്തക്കളോടൊപ്പമാണ് ഇവർ കുളിക്കാനിറങ്ങിയത്. കാൽവഴുതി വീണ് നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങിത്താഴുകയായിരുന്നുവെന്നാണ് വിവരം. കുട്ടികളെ രക്ഷിക്കാൻ പ്രദേശവാസികൾ ശ്രമിച്ചുവെങ്കിലും കരയ്ക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.