യഥാർത്ഥ താരം യാഷിന്റെ അച്ഛനാണ്, കെ എസ് ആർ ടി സി ഡ്രൈവറായി ജോലി ആരംഭിച്ച സൂപ്പർ സ്റ്റാർ
കെ ജി എഫ് 2 ലോകമെങ്ങും വൻ കളക്ഷൻ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ ഭാഷകളിലെ കളക്ഷൻ റിക്കോഡുകൾ ഭേദിച്ചാണ് കെ ജി എഫ് മുന്നേറുന്നത്. ചിത്രം വൻ ജയം നേടിയതിന് പിന്നാലെ നടൻ യഷിന്റെ ഭൂതകാലവും, ഈ നിലയിലേക്ക് എത്താൻ നടൻ സഹിച്ച ത്യാഗങ്ങളും സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. എന്നാൽ മകൻ സിനിമയിൽ സൂപ്പർ സ്റ്റാറായി കോടികൾ സമ്പാദിക്കുമ്പോഴും പിതാവ് ഇപ്പോഴും ബസ് ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ?
സാധാരണ കുടുംബത്തിൽ നിന്നാണ് യാഷ് വെള്ളിത്തിരയിലേക്ക് കടുന്നുവരുന്നത്. നടന്റെ അച്ഛൻ അരുൺകുമാർ കെഎസ്ആർടിസി ട്രാൻസ്പോർട്ട് സർവീസിലും പിന്നീട് ബിഎംടിസി ട്രാൻസ്പോർട്ട് സർവീസിലും ഡ്രൈവറായി ജോലി നോക്കി. മകൻ സൂപ്പർ സ്റ്റാറായി മാറിയിട്ടും പിതാവ് ഇപ്പോഴും തന്റെ തൊഴിൽ ഉപേക്ഷിച്ചിട്ടില്ല. അടുത്തിടെ ഒരു ചടങ്ങിൽ എസ് എസ് രാജമൗലി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ‘യാഷ് ഒരു ബസ് ഡ്രൈവറുടെ മകനാണെന്ന് അറിഞ്ഞതിന് ശേഷം ഞാൻ അതിശയിച്ചുപോയി. അവന്റെ അച്ഛൻ ഇന്നും ഒരു ബസ് ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടെന്ന് എന്നോട് പറയാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം നടനേക്കാൾ യഥാർത്ഥ താരം യഷിന്റെ അച്ഛനാണെന്നാണ് രാജമൗലി പ്രതികരിച്ചത്.
അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് യാഷ് സിനിമയുടെ സെറ്റിൽ ജോലി ചെയ്യാൻ തുടങ്ങിയത്. പിന്നീട് പ്രശസ്ത നാടകപ്രവർത്തകൻ ബി.വി.കാരനാഥ് രൂപീകരിച്ച ബെനക നാടകസംഘത്തിൽ ചേർന്നു. തുടർന്ന് ടെലിവിഷൻ മേഖലയിൽ എത്തിച്ചേരുകയായിരുന്നു. നടി രാധിക പണ്ഡിറ്റിനെയാണ് താരം വിവാഹം കഴിച്ചത്. ടിവി സീരിയൽ നന്ദ ഗോകുലയുടെ സെറ്റിൽ വച്ചാണ് യാഷ് ഇവരെ കണ്ടുമുട്ടിയത്. യാഷിനും രാധികയ്ക്കും രണ്ട് കുട്ടികളുണ്ട്.