എട്ടു വയസുകാരിയെ പീഡിപ്പിച്ചു; ഒറ്റപ്പാലം സ്വദേശിയായ എഴുപത്തിരണ്ടുകാരന് 65 വർഷം തടവ്
പാലക്കാട്: ഒറ്റപ്പാലം സ്വദേശിയായ എഴുപത്തിരണ്ടുകാരന് 65 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് പിഴ നൽകണം. ഒറ്റപ്പാലം മുളഞ്ഞൂർ സ്വദേശി അപ്പുവിനെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷമാണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്.
വിവിധ വകുപ്പുകളിലായാണ് 65 വർഷത്തെ തടവ് വിധിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ ഇരുപത് കൊല്ലം ജയിലിൽ കിടന്നാൽ മതിയാവും.