സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും
തിരുവനന്തപുരം: കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി സംസ്ഥാനം. ഇനി മുതൽ തൊഴിലിടത്തിലും പൊതു സ്ഥലങ്ങളിലും കർശനമായി മാസ്ക് ധരിക്കണം. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്.പിഴ എത്ര രൂപയാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്, കർണാടക, ഡൽഹി എന്നിവിടങ്ങളിലെല്ലാം മാസ്ക് നിർബന്ധമാക്കിയിരുന്നു.