കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിൽ. ക്യാമറകളിലേക്കുള്ള കണക്ഷൻ വയറും ഉപകരണങ്ങളുമാണ് നശിപ്പിച്ചത്. മാസങ്ങൾക്ക് മുമ്പ് ആറു പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടിപ്പോയിരുന്നു. പിന്നീട് പൊലീസിന്റെ പിടിയിലായ പെൺകുട്ടികൾ ജീവനക്കാര്ക്കെതിരെയടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലത്ത് 17 സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ഹോം സുപ്രണ്ട് പൊലീസിൽ പരാതി നൽകും.