നഗ്ന വീഡിയോ റെക്കോർഡ് ചെയ്തു, രാസലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചു; വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി
കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയായ നടി. അതിക്രൂരമായ ബലാത്സംഗമാണ് നടന്നതെന്നും ലഹരി നൽകി അവശയാക്കി പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു.പലതവണ ബലാത്സംഗം ചെയ്തെന്നും രാസലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. നഗ്ന വീഡിയോ റെക്കോർഡ് ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിക്കുന്നു. യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് വിജയ് ബാബു എറണാകുളത്തെ ഫ്ളാറ്റിൽ വച്ച് ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഈമാസം 22നാണ് യുവതി പരാതി നൽകിയത്. കേസിൽ വിജയ് ബാബുവിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പരാതി വ്യാജമാണെന്ന് നടൻ നേരത്തെ പ്രതികരിച്ചിരുന്നു.