ഗ്ലാമർ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് താര പുത്രി; ആരാണെന്ന് അറിയാമോ ഈ അടിപൊളി ഡാൻസർ
ഒരു താരപുത്രിയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വെസ്റ്റേൺ ലുക്കിലുള്ളതാണ് ചിത്രങ്ങൾ. നടി ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.മേക്കപ് ആർട്ടിസ്റ്റ് ജോ അടൂരാണ് ഈ തകർപ്പൻ ഫോട്ടോകൾക്കു പിന്നിൽ. അദ്ദേഹം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുന്നത്. മികച്ച നർത്തകി കൂടിയാണ് കല്ല്യാണി.വി നെക് ക്രോപ് ടോപ്പും ബോട്ടം ഹൈ വെയിസ്റ്റ് പാന്റ്സുമാണ് ഫോട്ടോഷൂട്ടിലെ കല്യാണിയുടെ വേഷം. വേനൽക്കാലത്തിന് യോജിച്ച പ്യുവർ കോട്ടൻ മെറ്റീരിയലായ ഹെംപ് ആണ് ഡ്രസിന് ഉപയോഗിച്ചിരിക്കുന്നത്. ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.