മകന് സ്വർണക്കടത്തിൽ പങ്കെന്ന് സൂചന; തൃക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയർമാന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന
കൊച്ചി: തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ കെ കെ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. ഇറച്ചിവെട്ട് യന്ത്രത്തിൽ നിന്ന് സ്വർണം പിടിച്ച കേസിലാണ് പരിശോധന. ഇബ്രാഹിംകുട്ടിയുടെ മകന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച സൂചന.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രിയാണ് ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്ന് കാര്‍ഗോ വിമാനത്തിലെത്തിയ രണ്ടേകാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സംഭവത്തിൽ പാഴ്സൽ ഏറ്റെടുക്കാനെത്തിയ തൃക്കാക്കര സ്വദേശി നകുലിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുരുത്തുമ്മേല്‍ എന്റര്‍ പ്രൈസസ് എറണാകുളത്തിന് വേണ്ടിയായിരുന്നു ഇറച്ചിവെട്ട് യന്ത്രം ഇറക്കുമതി ചെയ്തിരുന്നത്.