ലോക മലമ്പനി ദിനം :സെമിനാറും, ഗപ്പി മത്സ്യ നിക്ഷേപ പരിപാടിയും സംഘടിപ്പിച്ചു
കാസർകോട് :ലോക മലമ്പനി ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ “മലമ്പനി നിവാരണം നമ്മുടെ കടമ ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കാസറഗോഡ് ജെ പി എച്ച് എൻ സ്കൂളിൽ സംഘടിപ്പിച്ച സെമിനാർ ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത ഗുരുദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ ബയോളജിസ്റ്റ് ശ്രീ. ഇ രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ വേണു ഗോപാലൻ എം വിഷയാവതരണം നടത്തി. ജെ പി എച്ച് എൻ സ്കൂൾ പ്രിൻസിപ്പൽ അഞ്ജു തോമസ്,ഹെൽത്ത് ഇൻസ്പെക്ടർ സരസിജൻ തമ്പി, ഇൻസെക്റ്റ് കളക്ടർ സുനിൽ കുമാർ എം എന്നിവർ സംബന്ധിച്ചു.
മലമ്പനി ദിനാചാരണത്തിന്റെ ഭാഗമായി കസബ കടപ്പുറത്ത് കിണറുകളിൽ നടത്തിയ ഗപ്പി മത്സ്യ നിക്ഷേപ പരിപാടി വാർഡ് കൗൺസിലർ അജിത്ത് കുമാരൻ ഉദ്ഘടനം ചെയ്തു. ഡി വി സി യൂണിറ്റിലെ ഫീൽഡ് അസിസ്റ്റന്റ് ദേവദാസ് നന്ദി പറഞ്ഞു.