സൂര്യയുടെ സൂരറെെ പോട്രിന്റെ ഹിന്ദി റീമേക്കിന് തുടക്കമായി
ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ തമിഴ് ചിത്രമാണ് സൂര്യ നായകനായെത്തിയ സൂരറെെ പോട്ര്. സുധ കൊങ്കരയുടെ സംവിധാനത്തിലെത്തിയ ചിത്രം ഒടിടിയിലൂടെയാണ് റിലീസിനെത്തിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്കിന് തുടക്കമായിരിയ്ക്കുകയാണ്. സുധ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യ തകർത്തഭിനയിച്ച വേഷം ഹിന്ദിയിൽ ചെയ്യുന്നത് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറാണ്.
അപർണ ബാലമുരളി അവതരിപ്പിച്ച വേഷം ചെയ്യുന്നത് രാധിക മധൻ ആണ്. സൂര്യയുടെ നിർമാണക്കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേർന്നാണ് ഹിന്ദി റീമേക്ക് നിർമിക്കുന്നത്