അയാൾ എന്നെ മോശം രീതിയിൽ തൊടുമായിരുന്നു; നേരിട്ട ലെെംഗികാതിക്രമം തുറന്നുപറഞ്ഞ് കങ്കണ റണൗട്ട്
തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം തുറന്നുപറഞ്ഞ് നടി കങ്കണ റണോട്ട്. അവതാരകയായെത്തിയ ടെലിവിഷൻ റിയാലിറ്റി ഷോയ്ക്കിടയിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
കുട്ടിക്കാലത്ത് തനിക്ക് നേരിട്ട ദുനരുഭവമാണ് നടി വെളിപ്പെടുത്തിയത്. റിയാലിറ്റി ഷോയിലെ ഒരു മത്സരാർത്ഥി തനിക്ക് ആറു വയസുള്ളപ്പോൾ നേരിട്ട ലൈംഗികപീഡനം തുറന്നുപറഞ്ഞു. ഈ സമയത്താണ് തനിക്കും സമാനരീതിയിലുള്ള അനുഭവമുണ്ടായിട്ടുണ്ടെന്ന് കങ്കണ പറഞ്ഞത്.
പ്രതിവർഷം നിരവധി കുട്ടികൾക്കാണ് ലൈംഗിക ചുവയോടെയുള്ള പെരുമാറ്റങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത്. എന്നാൽ പലരും പൊതു ഇടങ്ങളിൽ ഇക്കാര്യം തുറന്നുപറയാൻ തയ്യാറാവുന്നില്ലെന്ന് കങ്കണ പറഞ്ഞു.
‘കുട്ടികൾക്ക് മോശമായ രീതിയിൽ സ്പർശനമേൽക്കുന്നു. ചെറുപ്പത്തിൽ എനിക്കും സംഭവിച്ചിട്ടുണ്ട്. നാട്ടിലുള്ള ഒരു പയ്യൻ മോശം രീതിയിൽ സ്പർശിക്കുമായിരുന്നു. കുട്ടിയായതിനാൽ എനിക്ക് അന്ന് ഇതെന്താണെന്ന് മനസിലായിരുന്നില്ല. കുടുംബത്തിലുള്ളവർ എത്ര സൂക്ഷിച്ചാലും കുട്ടികൾക്ക് ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു’- കങ്കണ കൂട്ടിച്ചേർത്തു