കാറിനുള്ളിൽ മദ്യപിച്ച് കരച്ചിലും ബഹളവുമായി സ്ത്രീയും പുരുഷനും; പരസ്പര ബന്ധമില്ലാതെ സംസാരം, നാട്ടുകാരെത്തി പൊലീസിൽ ഏൽപ്പിച്ചു
ആലപ്പുഴ: മദ്യപിച്ച് ലക്കുകെട്ട് കാറിനുള്ളിലിരുന്ന് കരച്ചിലും ബഹളവുമായി സ്ത്രീയും പുരുഷനും. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഇവരെ പൊലീസിലേൽപ്പിച്ചു. വള്ളിക്കാവ് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് കൊട്ടാരത്തില്പ്പടിക്ക് സമീപമാണ് ഇരുവരും കാറിനുള്ളിലിരുന്ന് ബഹളമുണ്ടാക്കിയത്.സ്ത്രീയുടെ കരച്ചിലും നിലവിളിയുമൊക്കെ കേട്ടാണ് നാട്ടുകാരിൽ ചിലര്‍ പരിശോധന നടത്തിയത്. അമിതമായി മദ്യം കഴിച്ച നിലയിലായിരുന്നു ഇരുവരും. കൂടെയുണ്ടായിരുന്ന പുരുഷൻ തന്നെ മർദിച്ചെന്ന് പരിശോധന നടത്തിയ നാട്ടുകാരോട് സ്ത്രീ പറഞ്ഞു.വാടകയ്ക്കെടുത്ത കാറിലായിരുന്നു ഇരുവരും വന്നത്. സ്ത്രീ ആരാണെന്ന നാട്ടുകാരുടെ ചോദ്യത്തിന് പരസ്പരബന്ധമില്ലാതെയായിരുന്നു പുരുഷൻ സംസാരിച്ചത്.തുടർന്ന് നാട്ടുകാർ അറിയിച്ചതോടെ പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലേയ്ക്കു കൊണ്ടുപോയി. മദ്യപിച്ച് വാഹനമോടിച്ചതിന് ചെന്നിത്തല സ്വദേശിയുടെ പേരില്‍ പൊലീസ് കേസെടുത്തു. മുതുകുളം സ്വദേശിയായ സ്ത്രീയെ വിട്ടയച്ചു.
.