അമ്മയുടെ കയ്യിലിരുന്ന ആറ് വയസുകാരിയെ കടന്നുപിടിച്ചു; ബസ് യാത്രികൻ അറസ്റ്റിൽ
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് ആറ് വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. നിലമ്പൂർ സ്വദേശി ബിജുവിനെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയാണ് തൃശൂർ-കണ്ണൂർ സൂപ്പർഫാസ്റ്റ് ബസിൽ യാത്ര ചെയ്തിരുന്ന കുട്ടിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. സീറ്റിൽ ഇരിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയുടെ കയ്യിലിരുന്ന കുട്ടിയെ ബിജു കടന്നുപിടിച്ചെന്നാണ് യാത്രക്കാർ പറയുന്നത്. ബസിൽ നല്ല തിരക്കുണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും ബസിലെ മറ്റ് യാത്രക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.