ചെറുപ്പം നിലനിര്ത്താൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം
ചെറുപ്പമായി തുടരാൻ ആരാണ് ആഗ്രഹിക്കാത്തത്? വർഷങ്ങൾ കഴിയുന്തോറും പ്രായം കൂടി വരുന്നു. എന്നാൽ എത്ര പ്രായം കൂടിയാലം മനസും ശരീരവും ആരോഗ്യത്തോടെയിരിക്കേണ്ടത് പ്രധാനമാണ്. ശരീരത്തെ ഫിറ്റായി സംരക്ഷിക്കുമ്പോൾ മനസും കൂടുതൽ ആരോഗ്യത്തോടെയിരിക്കുന്നു.
മനസ്സും ശരീരവും ആരോഗ്യമുള്ളതായിരിക്കാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. ആരോഗ്യവും ചെറുപ്പവും നിലനിർത്തുന്നതിന് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു.
ഒന്ന്…
പ്രായത്തിനനുസരിച്ച് നാം കഴിക്കുന്ന ഭക്ഷണങ്ങൾ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയുടെ ഉപഭോഗവും പരിമിതപ്പെടുത്താനും മദ്യം കഴിക്കുന്നത് പരിമിതപ്പെടുത്തണമെന്നും അഞ്ജലി പറഞ്ഞു.
രണ്ട്…
ചർമ്മത്തെ പുതുമയുള്ളതും ഉന്മേഷദായകവുമാക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഊർജം വർദ്ധിപ്പിക്കുന്നതിനും ഡിറ്റോക്സ് ഡ്രിങ്കുകൾ സഹായിക്കുന്നു.
മൂന്ന്…
സമ്മർദ്ദം നമ്മെ വേഗത്തിൽ പ്രായമാക്കുന്നു. സ്ട്രെസ് നിയന്ത്രിക്കാൻ ധ്യാനം, യോഗ എന്നിവ ശീലമാക്കുക. ഇവ സമ്മർദ്ദം കുറയ്ക്കുന്നതിനും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.
നാല്…
കൂടുതൽ പോസിറ്റീവ് ചിന്തകൾ പ്രോത്സാഹിപ്പിക്കണമെന്ന് അഞ്ജലി പറഞ്ഞു. ഇത് സമ്മർദ്ദം കുറയ്ക്കുന്നതിനും നമ്മെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കാണുന്നതിന് സഹായിക്കും.
അഞ്ച്…
പുകവലി ചർമ്മത്തിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കുന്നു. ഇത് രക്തചംക്രമണം കുറയുന്നതിലേക്ക് നയിക്കുന്നു. പുകവലി നിയന്ത്രിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നത് പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കും.