ബൈക്കില്‍ കാറിടിച്ച് യുവാവിന് ഗുരുതരമായ പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമീപം ഗാസിയാബാദില്‍ ബൈക്കില്‍ കാറിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. ബൈക്കിലെത്തിയ ആള് വാഹനംകുറവായ ജങ്ഷനില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ, പെട്ടെന്ന് ഇടതുവശത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന് റോഡിലേക്ക് പതിച്ചു. ഇടിച്ചശേഷം കാറ് ബൈക്കുമായി മീറ്ററുകളോളം മുന്നോട്ട് നീങ്ങിയ ശേഷമാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.