ഭണ്ഡാരം കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ മോഷ്ടാവിനെ പിടികൂടി
കൂത്താട്ടുകുളം: കിഴകൊമ്പ് മങ്ങാട്ട് അമ്പലത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ മോഷ്ടാവിനെ പിടികൂടി. കിഴകൊമ്പ് വേലംപറമ്പിൽ വിപിൻ സി. നായരെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി നടന്ന കവർച്ച രാവിലെ പൂജക്ക് വന്ന ശാന്തിയാണ് കണ്ടെത്തിയത്. അമ്പലത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയുടെ സഹായത്തോടെയാണ് തെളിവ് കണ്ടെത്തിയത്. ഒരു മാസം മുമ്പ് ഇതേ അമ്പലത്തിലെ ഭണ്ഡാരപ്പെട്ടി പൊട്ടിച്ച് കളവ് നടത്തിയിരുന്നു.