ഷിക്കാഗോയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ഇല്ലിനോയിസ്: ഷിക്കാഗോയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യർത്ഥികൾ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൊയോട്ട കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. എതിർവശത്തെ കാറിലെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
കാർബൻഡേൽ സതേൺ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ തെലങ്കാന സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ പവൻ സ്വർണ (23), വംഷി പെച്ചറ്റി (23) എന്നിവരും ഇവരുടെ കാറുമായി കൂട്ടിയിടിച്ച ഫിയറ്റ് കാറിലെ ഡ്രൈവറുമായ മിസോറി സ്വദേശി മേരി മ്യൂണിയരുമാണ് (32) അപകടത്തിൽ മരിച്ചത്. ഇവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ യശ്വന്ത് (23), കല്യാൺ ഡോർണ (24), കാർത്തിക് (23) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ കാർത്തിക്കിന്റെ നില ഗുരുതരമാണ്.