ട്രെയിനില്‍ കടത്തിയ ഒരുകോടി രൂപ പിടികൂടി
കോഴിക്കോട്: ദാദര്‍-തിരുനെല്‍വേലി എക്സ്പ്രസില്‍ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടിയിലധികം രൂപ പിടികൂടി. ഇന്നലെ വൈകിട്ടു മൂന്നിന് കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍വച്ച് നടത്തിയ പരിശോധനയ്ക്കിടെ ബി രണ്ട് കോച്ചില്‍ സഞ്ചരിച്ച മഹാരാഷ്ട്ര സ്വദേശി സാഗര്‍(23), രാജസ്ഥാന് സ്വദേശി ജയ്ത്തറാം(37) എന്നിവരില്‍നിന്നാണ് 1,06,00, 000 രൂപ റെയില്‍വേ സംരക്ഷണസേന പിടികൂടിയത്.
ബാഗിന്റെ രഹസ്യഅറയില്‍ 100 വീതം 2000 രൂപയുടെ 53 കെട്ടുകളിലായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. മുംബൈയില്‍നിന്ന് കോഴിക്കോട്ടേക്കായിരുന്നു ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. പണം ആദായനികുതി അസി. ഡയറക്ടര്‍ക്കു കൈമാറി.
ആര്.പി.എഫ്. ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എന്‍. കേശവദാസ്, എസ്.ഐമാരായ എ.പി. ദീപക്, കെ. സാജു സജി അഗസ്റ്റിന്, പി.പി. അബ്ദുല്‍സത്താര്‍, ഒ.കെ. അജീഷ്, അപര്‍ണ അനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പണം പിടികൂടിയത്.