ജീത്തു ജോസഫ് ചിത്രം ട്വൽത്ത് മാൻ ഒ.ടി.ടി റിലീസിന്
ദൃശ്യം രണ്ടി’ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാൻ. കെ ആര് കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്ത്ത്മാൻ എത്തുക. ഒരു ത്രില്ലര്‍ ചിത്രം തന്നെയാകും ട്വല്‍ത്ത് മാനും. മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. ഡയറക്ട് ഒ.ടി.ടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക.
ട്വല്‍ത്ത് മാൻ ചിത്രം വൈകാതെ എത്തുമെന്ന് മോഹൻലാല്‍ തന്നെയാണ് അറിയിച്ചത്. എന്നാണ് റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.