ആർ എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സി പി എം പ്രവർത്തകന്റെ വീട്ടിൽത്തന്നെ; പ്രതികരണവുമായി പാർട്ടി
കണ്ണൂർ: ഹരിദാസ് വധക്കേസിലെ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സി പി എം പ്രവർത്തകന്റെ വീട്ടിലാണെന്ന് സ്ഥിരീകരിച്ച് സി പി എം പിണറായി ബ്രാഞ്ച് സെക്രട്ടറി കക്കോത്ത് രാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. ഇതിനു ധൈര്യം വരേണ്ടതല്ലെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടായിട്ടില്ല. കൊലക്കേസിലെ പ്രതിയായ പാറക്കണ്ടി നിജിൽ ദാസിനെ ഇന്നലെയാണ് സി പി എം പ്രവർത്തകനായ പ്രശാന്തിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്. നിജിലിന് സഹായം നൽകിയ പ്രശാന്തിന്റെ ഭാര്യ പി എം രേഷ്മയെയും അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിന് പിന്നാലെ പ്രശാന്തിന്റെ വീടിനു നേരെ ബോംബേറുണ്ടായ സംഭവത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് രാജൻ പ്രതികരിച്ചു. സ്വാഭാവികമായ വൈകാരിക പ്രകടനം ഉണ്ടായോ എന്ന് പറയാനാകില്ലെന്നും, പാർട്ടി നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.