കാത്തിരിപ്പിന് വിട, സൂപ്പർ താരത്തിന്റെ മകൻ സിനിമയിലേയ്ക്ക്; ത്രില്ലടിച്ച് ആരാധകർ
മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് തമിഴ് നടൻ സൂര്യ. താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സൂര്യയുടെ മകനും സിനിമയിലേയ്ക്ക് ചുവടുവയ്ക്കുകയാണ്.
സൂര്യ-ജ്യോതിക ദമ്പതികളുടെ മകനായ ദേവിനെ ഉടൻ തന്നെ സിനിമയിൽ കാണാമെന്നാണ് റിപ്പോർട്ടുകൾ. സംവിധായകൻ പ്രദീപ് രംഗനാഥൻ ഒരുക്കുന്ന ചിത്രത്തിലൂടെയാകും ദേവ് അരങ്ങേറ്റം കുറിയ്ക്കുക.
ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ല. പ്രദീപ് രംഗനാഥനൊപ്പം ദേവും മറ്റൊരു കുട്ടിയും ഉള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വെെറലായതോടെയാണ് ചർച്ചകൾക്ക്ചൂടുപിടിച്ചത്.
മുൻപും സിനിമയിലേയ്ക്ക് ദേവ് എത്തുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിരുന്നില്ല.