എ പി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മറ്റി ചെയര്മാന്,വൈസ് ചെയര്പേഴ്സൻ സ്ഥാനത്ത് ആദ്യമായി രണ്ട് വനിതകള്‍
ന്യൂഡൽഹി: ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് വൈസ് ചെയര്പേഴ്സൻമാര്. ആദ്യമായാണ് രണ്ട് വനിതകള്‍ ഈ പദവിയിൽ എത്തുന്നത്. കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനായ സി മുഹമ്മദ് ഫൈസിയെയും കേന്ദ്ര ഹജ്ജ് കമ്മറ്റിയിലെത്തിയിട്ടുണ്ട്.