മമ്മൂട്ടിയുടെ കണക്കുകളൊക്കെ നിങ്ങളാണോ നോക്കുന്നത്, എപ്പോഴും കാണാറുണ്ടല്ലോ? പിഷാരടിയുടെ മറുപടി
മിമിക്രി കലാരംഗത്തു നിന്നും അഭിനേതാവായും സംവിധായകനായും ഉയർന്ന കലാകാരനാണ് രമേശ് പിഷാരടി. നിമിഷനേരം കൊണ്ട് ഉരുളയ്ക്കുപ്പേരി പോലെ കൗണ്ടറുകൾ അടിക്കുന്ന പിഷാരടി എല്ലാത്തരം പ്രേക്ഷകരുടെയും പ്രിയങ്കരനാണ്. അടുത്തിടെയായി മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമാണ് മിക്ക അവസരങ്ങളിലും രമേശ് പിഷാരടിയെ കാണാറുള്ളത്. ഇതെന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ് താരം.രമേശ് പിഷാരടിയുടെ വാക്കുകൾ-‘അദ്ദേഹം പോകുന്ന സന്ദർഭങ്ങളിൽ ചില സ്ഥലങ്ങളിലൊക്കെ ഞാൻ പോകാറുണ്ട്. അതിനെ ആത്മബന്ധം എന്ന പേരിട്ടൊന്നും വിളിക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ ആത്മബന്ധവും, സൗഹൃദങ്ങളും സുഹൃത്തുക്കളുമൊക്കെ വേറെ ആൾക്കാരാണ്. ഇവിടെ നടക്കുന്നത് എന്റെയൊരു ആഗ്രഹമാണ്. വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഞാനത് കൊണ്ടുപോകുന്നത്. അദ്ദേഹത്തെ പോലെ ജീവിതാനുഭവവും കലാനുഭവവും ഉള്ളൊരാൾ. കാണുമ്പോഴെല്ലാം എന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടിരിക്കാം. മൃഗയെപറ്റി, വടക്കൻ വീരഗാഥയെപറ്റി, പഴശ്ശിരാജയെപറ്റിയൊക്കെ ചോദിക്കാം. വലിയ അനുഭവമാണത്. അവസരം കിട്ടിയാൽ ഞാനത് പാഴാക്കില്ല’.നവാഗതനായ നിഥിൻ ദേവീദാസ് ഒരുക്കിയ ത്രില്ലർ ചിത്രം ‘നോ വേ ഔട്ട്’ ആണ് രമേശ് പിഷാരടി നായകനായ പുതിയ ചിത്രം. റെമോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം എസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മമ്മൂട്ടി കെ.മധു എസ്.എൻ സ്വാമി ടീമിന്റെ സിബിഐ 5 ദി ബ്രെയ്നിലും ഒരു പ്രധാന വേഷത്തിൽ രമേശ് പിഷാരടിയെത്തുന്നുണ്ട്.