കോഴിക്കോട്: കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ഇതര സംസ്ഥാനക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളെ വീട്ടില്‍ കയറി ആക്രമിച്ചു. ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
കോഴിക്കോട് നാദാപുരത്താണ് തൊഴിലാളികള്‍ക്കെതിരെ ആക്രമണം ഉണ്ടായത്. മുഖം മറച്ചെത്തിയ 10 ഓളം പേരാണ് തൊഴിലാളികളെ ആക്രമിച്ചത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.