കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; അഞ്ച് യാത്രക്കാരിൽ നിന്നും രണ്ടര കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളത്തിലെത്തിയ അഞ്ച് പേരിൽ നിന്ന് രണ്ടര കിലോ സ്വർണമാണ് പൊലീസ് പിടികൂടിയത്.അഞ്ച് യാത്രക്കാരും അവരെ കൂട്ടാനെത്തിയ ഏഴ് പേരും പിടിയിലായി. നാല് കാറുകളും പൊലീസ് പിടിച്ചെടുത്തു. കാലിൽ വച്ചുകെട്ടിയ നിലയിലും ലഗേജിൽ ഒളിപ്പിച്ച നിലയിലുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.