തലവേദന ഒഴിയാതെ കെ സ്വിഫ്റ്റ്; കെ എസ് ആർ ടി സിയുടെ റൂട്ട് പിൻവലിച്ചു, സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബി എം എസ് പ്രവർത്തകർ
കോഴിക്കോട്: ബി.എം.എസ് പ്രവർത്തകർ കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്വിഫ്റ്റ് ബസ് ഉപരോധിച്ചു. കെ.എസ്.ആർ.ടി.സിയുടെ ബംഗളൂരു റൂട്ട് പിൻവലിച്ച് സ്വിഫ്റ്റിന് നൽകിയെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.12 മണിയ്ക്കുള്ള കോഴിക്കോട് -ബംഗളൂരു റൂട്ടിലെ സ്വിഫ്റ്റാണ് ഉപരോധിച്ചത്. പ്രതിഷേധിച്ച ബി എം എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് ബസ് സർവീസ് പുനഃരാരംഭിച്ചു.