ഇങ്ങനെ ഓരോന്ന് ചെയ്തിട്ടല്ലേ അവസാനം പോയി കിടക്കുന്നത്, ഇനി അനുഭവിച്ചോ; മുംബൈയുടെയും ചെന്നൈയുടെയും മണ്ടത്തരത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
കഴിഞ്ഞ സീസണ് വരെ ഫേസ് ഓഫ് ദി ഐ.പി.എല്‍ വിശേഷിപ്പിക്കാവുന്ന ടീമുകളായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും. ആകെ നടന്ന 14 സീസണില്‍ 9 തവണ കപ്പുയര്‍ത്തിയത് ഇരുവരും ചേര്‍ന്നായിരുന്നു.
ലോക ഫുട്ബോളില്‍ ബ്രസീലും അര്‍ജന്റീനയും എങ്ങനെയായിരുന്നോ, ഐ.പി.എല്ലില്‍ അതായിരുന്നു ചെന്നൈയും മുംബൈയും. എന്നാല്‍ പുതിയ സീസണ് ഇവരെ സംബന്ധിച്ച് ഒട്ടും തന്നെ നല്ലതല്ല.
കളിച്ച മത്സരത്തില്‍ ഒന്നില്‍ മാത്രം ജയിച്ച് 2 പോയിന്റോടെ ഒമ്പതാം സ്ഥാനത്ത് നില്ക്കുന്ന ചെന്നൈയും ഒരു കളി പോലും ജയിക്കാതെ തോറ്റുതോറ്റ് തൊപ്പിയിട്ട് അവസാന സ്ഥാനത്ത് നില്ക്കുന്ന മുംബൈയുമാണ് ഈ സീസണിന്റെ ‘പ്രധാന ആകര്‍ഷണം’.
ആശയദാരിദ്ര്യം കൊണ്ടുപൊറുതി മുട്ടിയിരുന്ന ട്രോളന്മാര്ക്കും ഇരുവരും വലിയൊരു ആശ്വാസമായിരുന്നു. ‘ഓറഞ്ച് വര’ മാത്രം ഉപയോഗിച്ച് ഒരു ട്രോള്‍ എങ്ങനെ ഹിറ്റാക്കാന്‍ സാധിക്കുമോ, അതുപോലെ തന്നെ ചെന്നൈയുടെയും മുംബൈയുടെയും അവസ്ഥ വെച്ച് ട്രോള്‍ ഉണ്ടാക്കിയാലും K ഉറപ്പാണ്.