സൗദിയിൽ ട്രാഫിക് പിഴ നിയമത്തിൽ ഭേദഗതി; പിഴകളിൽ 25 ശതമാനം വരെ ഇളവ്
റിയാദ്- സൗദിയിൽ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തി. ഇതനുസരിച്ച് ട്രാഫിക് പിഴ ഘട്ടംഘട്ടമായി അടക്കാം. ചില കേസുകളിൽ ട്രാഫിക് പിഴയുടെ കാൽഭാഗത്തിൽ ഇളവ് നൽകും. നിലവിലുള്ള നിയമപ്രകാരം ട്രാഫിക് പിഴകളിൽ അപ്പീൽ നൽകാൻ ഒരു മാസമാണ് സമയം അനുവദിച്ചത്. അപ്പീലിൽ വിധി വന്ന് 15 ദിവസത്തിനകം പിഴ അടക്കണം. പിഴ അടച്ചില്ലെങ്കിൽ ബാങ്ക് എക്കൗണ്ടിൽ നിന്ന് പിഴ തുക ഓട്ടോമാറ്റിക്കായി ബന്ധപ്പെട്ട വകുപ്പിലേക്ക് പോകും. ഒക്കാസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.