യുവകര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി; കടബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍
മാനന്തവാടി: യുവകര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനെല്ലി പഞ്ചായതിലെ കോട്ടിയൂര്‍ സ്വദേശി കെ വി രാജേഷി(35)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.
ചൊവ്വാഴ്ച രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ രാജേഷിനെ ബുധനാഴ്ച രാവിലെ കോട്ടിയൂര്‍ ബസ് സ്റ്റോപിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബാങ്കുകളില്‍ നിന്നും അയല്‍ക്കൂട്ടങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും വായ്പ വാങ്ങി നടത്തിയ കൃഷി നശിക്കുകയും ഭീമമായ നഷ്ടം ഉണ്ടാവുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നടത്തിയ വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചതും സാമ്പത്തിക നഷ്ടമുണ്ടാക്കി. ഈ വര്‍ഷം ചെയ്ത നെല്‍ക്കൃഷിയും കാട്ടാന നശിപ്പിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. രാജേഷിന്റെ ഭാര്യ: പ്രേമ. മക്കള്‍: വിജയ്, വിനോദ്, വിശ്വനി.