വ്യത്യസ്ത വേഷപ്പകർച്ചയുമായി സുരേഷ് ഗോപിയുടെ പാൻ ഇന്ത്യൻ ചിത്രം ‘മേ ഹൂം മൂസ’, വീഡിയോ കാണാം
സുരേഷ് ഗോപി വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മേ ഹൂം മൂസ’ യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ആദ്യ ഗ്ലിംസ് താരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.സുരേഷ് ഗോപിയുടെ 253ാം സിനിമയാണിത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളൊരുക്കിയ ജിബു ജേക്കബാണ് മേ ഹൂം മൂസ സംവിധാനം ചെയ്യുന്നത്.കൊടുങ്ങല്ലൂരിലാണ് ആദ്യ ലൊക്കേഷൻ. വാഗ ബോർഡർ തുടങ്ങി പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ചിത്രത്തിന് ലൊക്കേഷനാകുന്നുണ്ട്. പാൻ ഇന്ത്യൻ സിനിമയായാണ് ‘മേ ഹൂം മൂസ’ പുറത്തിറങ്ങുക.മലപ്പുറംകാരനായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. റുബീഷ് റെയ്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണൻ. ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം.തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്വ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.