ദിലീപിന് ഇന്ന് നിര്‍ണായകം; ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്ന് കാണിച്ച് െ്രെകം ബ്രാഞ്ച് നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് ഡിജിറ്റല്‍ തെളിവുകളുള്പ്പെടെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് െ്രെകം ബ്രാഞ്ച് ഹര്‍ജി നല്‍കിയത്.
നടിയെ ആക്രമിച്ച കേസില്‍ എങ്ങനെ മൊഴി നല്‍കണമെന്ന് ദിലീപിന്റെ സഹോദരന് അനൂപിനെ അഭിഭാഷകന് പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖയും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ വിചാരണ അട്ടിമറിച്ചതിന്റെ സുപ്രധാന തെളിവാണ് ശബ്ദരേഖയെന്നാണ് പ്രോസിക്യൂഷന്റെ വാദം. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ സൈബര്‍ വിദഗ്ധനെ ഉപയോഗിച്ച് നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.