മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടി സെക്രട്ടറിയും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അർബുദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. രണ്ടാഴ്ചയ്ക്കകം യാത്രയുണ്ടാകുമെന്നാണ് സൂചന. സെക്രട്ടറിയുടെ ചുമതല ആർക്കും കൈമാറിയിട്ടില്ല.
അമേരിക്കയിൽ രണ്ടാഴ്ചത്തെ തുടർചികിത്സയാണ് കോടിയേരിക്ക് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ചയാണ് അമേരിക്കയിലേക്ക് പോകുന്നത്. മേയ് പത്തിന് തിരിച്ചെത്തും.ജനുവരിയിൽ രണ്ടാഴ്ച മയോക്ളിനിക്കിൽ മുഖ്യമന്ത്രി ചികിത്സ നടത്തിയിരുന്നു. തുടർചികിത്സ ആവശ്യമുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നെങ്കിലും സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് യാത്ര വൈകിയത്.