കാഞ്ഞങ്ങാട്: വീട്ടുപരിസരത്ത് നിര്‍ത്തിയിട്ട ജെസിബി കത്തിച്ച സംഭവത്തി ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ഇന്നലെ പുലര്‍ച്ചെ 3മണിയോടെയാണ് തോയമ്മ ജില്ലാ ജയിലിന് എതിര്‍വശത്തെ വീട്ടുപരിസരത്ത് നിര്‍ത്തിയിട്ട ജെസിബിക്ക് അഞ്ജാതന് തീവെച്ചത്. തോയമ്മ ആര്.എം.ഹൗസിലെ റഷീദിന്റെ വീട്ടുപരിസരത്ത് നിര്‍ത്തിയിട്ട ജെസിബിക്കാണ് അഞ്ജാതസംഘം തീയിട്ടത്.തീപ്പിടുത്തത്തി ജെസിബി പൂര്‍ണ്ണമായും കത്തിനശിച്ചു.കരാറുകാരനായ ആര്.എം.ഹൗസിലെ തോയമ്മ റഷീദിന്റെതാണ് കത്തിക്കപ്പെട്ട മണുമാന്തി യന്ത്രം. റഷീദിന്റെ സഹോദരന് റഫീക്കിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്ട്രേഷന്.സംഭവത്തി റഫീക്ക് നല്കിയ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത്ല അന്വേഷണം ആരംഭിച്ചത്.മണ്ണുമാന്തി യന്ത്രം കത്തിനശിച്ചതി 7ലക്ഷംത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റഫീക്കിന്റെ പരാതി.വീട്ടി സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.ജെസിബി കത്തിച്ചതിന് പിന്നി ആരെന്ന് അറിയില്ലെന്നും തങ്ങളോട് ആര്‍ക്കും ശത്രുതയിലെന്നുമാണ് കരാറുകാരനായ റഷീദ് പറയുന്നത്.