പൊലീസുകാർക്ക് മാത്രം ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം രണ്ട് മാസത്തേക്ക് പൊതുജനങ്ങൾക്കും
തിരുവനന്തപുരം:വമ്പൻ വിലക്കിഴിവുമായി പൊലീസിന്റെ സ്കൂൾ വിപണി ഇന്നുമുതൽ.20മുതൽ 50ശതമാനം വരെയാണ് വിലക്കിഴിവ്. നന്ദാവനം എ.ആർ ക്യാമ്പിന് പിന്നിലുള്ള പൊലീസ് സഹകരണ സംഘം ആസ്ഥാനത്തെ ‘സ്കൂൾ ബസാറിൽ’ പൊലീസുകാർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും ഈ വിലക്കിഴിവ് ലഭ്യമാവും. പൊലീസ് സഹകരണ സംഘമാണ് മേള ഒരുക്കിയിരിക്കുന്നത്. ബാഗ്, കുട, ബുക്കുകൾ, യൂണിഫോം,ഷൂസ്,ലഞ്ച് ബോക്സ്,പഠനോപകരണങ്ങൾ,വാട്ടർബോട്ടിൽ, റെയിൻകോട്ട് തുടങ്ങി സ്കൂളിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാവും. ഇന്നുമുതൽ ജൂൺ 15വരെയാണ് മേള.മേള ഇന്ന് രാവിലെ 10.30ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ ഉദ്ഘാടനം ചെയ്യും.ആദ്യവിൽപ്പന സൗത്ത് സോൺ ഐ.ജി പി.പ്രകാശ് നിർവഹിക്കും.സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ഇ.നിസാമുദീൻ ആദ്യവിൽപ്പന സ്വീകരിക്കും.പ്രമുഖ ബ്രാൻഡുകളുടെ ഗുണമേന്മയേറിയ ഉത്പന്നങ്ങൾ പൊതുവിപണിയെക്കാൾ 20 മുതൽ 50ശതമാനം വരെ വിലക്കുറവിലാണ് മേളയിൽ ലഭ്യമാക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് സ്കൂൾ ബസാറിൽ നിന്ന് പഠനോപകരണങ്ങൾ വാങ്ങുന്നതിന് പലിശരഹിത വായ്പ നൽകും. ഉദ്ഘാടന ചടങ്ങിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി പി.നിശാന്തിനി, റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യ.പി.ഗോപിനാഥ്, സിറ്റി എ.ആർ ക്യാമ്പ് കമാൻഡന്റ് അശോക് കുമാർ, എസ്.എ.പി കമാൻഡന്റ് അജിത് കുമാർ.ബി, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എ.ഷെരീഫ് എന്നിവർ പങ്കെടുക്കും.വമ്പൻ വിലക്കുറവ്